ടൂര്‍: നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും അല്‍പം വിശ്രമിക്കാനും സൊറപറഞ്ഞിരിക്കാനും സ്ഥാപിച്ച പഴകുളം പാസ് കവലയിലെ പാര്‍ക്ക് ആര്‍ക്കും പ്രയോജനമില്ലാതെ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി.
സന്ധ്യ കഴിഞ്ഞാല്‍ ഇവിടെ സാമൂഹികവിരുദ്ധ താവളമായി മാറും. സാമൂഹിക വിരുദ്ധരുടെ ശല്യം മൂലം സമീപത്തെ കെ.ഐ.പി കനാല്‍ പാതയിലൂടെ സൈ്വരമായി യാത്ര ചെയ്യാനും പ്രയാസമാണ്.
പുന്തലവീട്ടില്‍ ദേവീക്ഷേത്രത്തിലും ഓര്‍ത്തഡോക്സ് പള്ളിയിലും പോയിവരുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുന്നത്. പാര്‍ക്കില്‍ നട്ട ചെടികള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. മദ്യപിച്ച ശേഷം കുപ്പികള്‍ തല്ലിപ്പൊട്ടിച്ച് പാര്‍ക്കിലും റോഡിലും ചിതറുന്നത് കാല്‍നടക്കാര്‍ക്ക് വിനയാകുന്നു.
സാമൂഹിക വനംവകുപ്പിന്‍െറ അധീനതയിലുള്ള പാര്‍ക്ക് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് ഉദ്യാനമാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് മുന്‍ ഭരണസമിതി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാഴ്വാക്കായി.1988 മേയ് 20ന് അന്നത്തെ വനംമന്ത്രി എന്‍.എം. ജോസഫാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.
ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ ഇതുകൊണ്ട് കാര്യമായ ഗുണമൊന്നും ജനങ്ങള്‍ക്കുണ്ടായില്ല. കായംകുളം-പുനലൂര്‍ സംസ്ഥാന പാതയുടെയും കെ.ഐ.പി കനാല്‍ പാതയുടെയും നടുവില്‍ 50 സെന്‍റ് സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇത് തുടക്കത്തില്‍ നാട്ടുകാര്‍ക്ക് പ്രയോജനകരമായിരുന്നു. എന്നാല്‍, യഥാസമയം ശുചീകരിക്കാത്തതുമൂലം നാട്ടുകാര്‍ പാര്‍ക്ക് ഉപേക്ഷിക്കുകയായിരുന്നു.
ഇടക്കാലത്ത് പഴകുളം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി പാര്‍ക്കിന്‍െറ സംരക്ഷണം ഏറ്റെടുത്തെങ്കിലും പിന്നീട് ഇവരും ഉപേക്ഷിച്ചു.
പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള വിനോദ ഉപകരണങ്ങള്‍ സ്ഥാപിച്ച് ശുചീകരണപ്രവര്‍ത്തനം സന്നദ്ധ സംഘടനകളെ ഏല്‍പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.